About Mahayog

21:50 Guru Yogiraj 0 Comments

ഇന്ന് അറിയപ്പെടുന്ന യോഗ ശാസ്ത്രം പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് താന്ത്രീയ സംസ്‌കാരത്തില്‍നിന്നു രൂപംകൊണ്ടതാണ്. പുരാവസ്തു ഗവേഷണത്തിലൂടെ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗങ്ങളായിരുന്ന ഹാരപ്പ- മോഹന്‍ജോദാരോയില്‍നിന്നു ധാരാളം യോശില്‍പങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതിലധികവും ശിവപാര്‍വതിമാരുടെ ആസനങ്ങളുടെയും ധ്യാനത്തിന്റെയും ശില്‍പങ്ങളായിരുന്നു. പൗരാണിക കാഴ്ചപ്പാടില്‍ ആദിഗുരു ശിവനും ആദിശിഷ്യ പാര്‍വതിയുമാണ്. യോഗവിദ്യ ആദ്യമായി ശിവന്‍, പാര്‍വതിക്ക് ഉപദേശിച്ചതാണെന്നാണു വിശ്വാസം.

യോഗശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ശിവസങ്കല്‍പം ഉയര്‍ന്ന ബോധാവസ്ഥയാണ്. പാര്‍വതി അറിവിന്റെ പാരമ്യതയും. യോഗയിലൂടെ സംഭവിക്കുന്നത് ശിവശക്തി ഐക്യമാണ്. എല്ലാ സൃഷ്ടികളുടെയും കാരണം ഇതാകുന്നു. ഇതുതന്നെ കുണ്ഡലിനി ശക്തി. എല്ലാ ജീവജാലങ്ങളിലും ഈ ശക്തി ഉറങ്ങിക്കിടക്കുന്നു.

മനുഷ്യശരീരത്തില്‍ നട്ടെല്ലിന്റെ താഴെ പെരിണിയം എന്ന സ്ഥാനത്തു മൂലാധാര ചക്രത്തിലാണ് കുണ്ഡലിനി ശക്തിയുടെ സ്ഥാനം. നിരന്തര സാധനകളിലൂടെ, അഭ്യാസത്തിലൂടെ ഈ ശക്തിയെ യഥാക്രമം ഉണര്‍ത്തി ഉയര്‍ത്തി സ്വാധിഷ്ഠാനം (sexual chakra), മണിപൂരം (navel chakra), അനാഹതം (heart chakra), വിശുദ്ധി (throat chakra), ആജ്ഞ (forehead chakra) എന്നീ ചക്രങ്ങളിലൂടെ ശിവസ്ഥാനമായ പരമാത്മാവസ്ഥയില്‍ അഥവാ ബ്രഹ്മാവസ്ഥയായ സഹസ്രാരപത്മത്തില്‍ വിലയം പ്രാപിക്കുന്നു. ഇതാണു യോഗാവസ്ഥ. അതു തന്നെ സമാധി; അതു തന്നെ മോക്ഷവും.

മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം മോക്ഷമാണല്ലോ. ഒരു നദി ഒഴുകിയൊഴുകി സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നതുപോലെ ജീവാത്മാവായി യാത്രചെയ്തു പരമാത്മാവില്‍ വിലയം പ്രാപിക്കുന്നു. അതുതന്നെ മോക്ഷം. മോക്ഷപ്രാപ്തിക്കായി ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനമായും നാലു മാര്‍ഗങ്ങള്‍ രാജയോഗം, ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം എന്നിവയാണ്. ഇതില്‍ രാജയോഗത്തെ അഷ്ടാംഗയോഗമെന്നും പറയുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ട അംഗങ്ങള്‍.

ഗുരു യോഗരാജിന്റെ അനേകകാലത്തെ ത്യാഗങ്ങളുടെയും പരിശ്രമത്തിന്റെയും ഫലമായി രൂപപ്പെടുത്തി എടുത്ത ധ്യാന മാർഗമാണ് മഹായോഗ്. പതഞ്‌ജലി സൂത്രത്തിൽ പതഞ്‌ജലി മഹർഷി യോഗത്തെ കുറിച്ച് വിശേഷിപ്പിക്കുന്ന " ചിത്ത വൃത്തി നിരോധ - യോഗ " എന്ന ആപ്തവാക്യമാണ് മഹായോഗ് ചിട്ടപ്പെടുത്തി എടുക്കുന്നതിലേക്കു ഗുരുവിനെ നയിച്ചത്. ഹഠയോഗം ഉൾപ്പടെ ഇപ്പോൾ പ്രചാരത്തിലുള്ള മാർഗ്ഗങ്ങളൊന്നും തന്നെ യോഗയുടെ യഥാർത്ഥ ലക്ഷ്യമായ ചിത്തവൃത്തി അഥവാ മനസ്സിൽ ചിന്തകൾ ഇല്ലാത്ത അവസ്ഥ നേടിതരാറില്ല.   യോഗയിലെ വിഷമമേറിയ യമ നിയമാദികൾ ഒഴിവാക്കിയാണ് ഗുരുജി മഹായോഗ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാൽ  മഹായോഗ് പരിശീലിക്കുന്ന ഏതൊരു വ്യക്തിക്കും ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ മനസ്സ് ശൂന്യമായ അവസ്ഥയിൽ ധ്യാനം പരിശീലിക്കാൻ സാധിക്കുന്നു. അതിനാലാണ് ഗുരുജി ഈ ധ്യാനമാർഗത്തെ യോഗങ്ങളിലെ ഏറ്റവും മഹത്തായ യോഗം എന്ന് അർഥം വരുന്ന മഹായോഗ് എന്ന് നാമകരണം ചെയ്തത്.

 

എല്ലാ മതങ്ങളിലും നിലനിൽക്കുന്ന ആചാരങ്ങളും അനുഷ്‌ടങ്ങളും എല്ലാം തന്നെ മനസ്സിന്റെ കോൺസെൻട്രേഷൻ വര്ധപ്പിച്ചെടുക്കുന്നതിനു വേണ്ടി ഉള്ളതാണെന്ന് നമുക്ക് അറിയാം. മന്ത്രോച്ചാരണം,  പ്രാർത്ഥന, ക്ഷേത്രദർശനം, ഗ്രന്ഥപാരായണം അങ്ങനെ വിവിധ മാര്ഗങ്ങൾ അതിനു വേണ്ടി ഉപയോഗിക്കുന്നു. മഹായോഗ് പരിശീലകർക്കു ഈ ലക്‌ഷ്യം വളരെ എളുപ്പത്തിൽ സാധിക്കുന്നു. ജീവിതത്തിന്റെ  സമസ്ത മേഖലകളിലും ഇത്  നമ്മേ സഹായിക്കുന്നു. പിരിമുറുക്കങ്ങളിൽ നിന്ന് ലഭിക്കുന്ന അയവും മനസ്സിനുണ്ടാകുന്ന ശാന്തതയുമാണ് ഏറ്റവും പ്രധാനഗുണങ്ങൾ.  വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നു. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യുന്ന ജോലി കൂടുതൽ ഫലപ്രദമായി ചെയ്യാനും  ഇത് പ്രാപ്തമാക്കുന്നു. ഒരു സെക്കൻഡിൽ 7 മുതൽ 10 ചിന്തകൾ വരെ ഒരാളുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടെന്നാണ് ആധുനിക ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. അതിൽ കൂടുതലും അനാവശ്യ ചിന്തകൾ ആയിരിക്കും എന്നതിന് തർക്കമില്ല. മഹായോഗ് പരിശീലനം മനസ്സിലെ അനാവശ്യ ചിന്തകൾ കുറച്ചു പോസിറ്റീവ് ചിന്തകൾ നിറക്കാൻ പരിശീലകരെ പ്രാപ്തമാക്കുന്നു. അങ്ങനെ സന്തോഷകരമായ ജീവിതം വളരെ എളുപ്പത്തിൽ ഒരാൾക്ക് കൈവരുന്നു. 

 

ഇന്ന്  നമ്മളിൽ കണ്ടുവരുന്നു 90 ശതമാനം രോഗങ്ങൾക്കും കാരണം നമ്മുടെ മനസ്സ് തന്നെ ആണെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. മനസ്സിൽ വരുന്ന നിഷേധ ചിന്തകൾ ശരീരത്തിൽ ഉണ്ടാക്കുന്ന വിഷവസ്തുക്കൾ രോഗങ്ങൾക്ക് ഹേതുവാകുന്നു. മാനസിക തലത്തിൽ ഉണ്ടാകുന്ന മാറ്റം ശരീരത്തിലും പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. മഹായോഗ് പരിശീലിക്കുന്ന സമയത്തു പ്രപഞ്ചത്തിൽ നിറഞ്ഞിരിക്കുന്ന പോസിറ്റീവ് ഊർജ്ജം നമ്മിൽ വന്നു നിറയുന്നു. ഇത് സൂക്ഷ്മശരീരത്തെയും  സ്ഥൂലശരീരത്തെയും ശുദ്ധീകരിക്കുന്നു. ശരീരത്തിലെ ഓരോ കോശങ്ങളും കലകളും നാഡികളും വരെ ശുദ്ധീകരിക്കപ്പെടുന്നു. ക്രമേണ പാരമ്പര്യ രോഗങ്ങൾ വരെ ശരീരത്തു നിന്നും അപ്രത്യക്ഷമാകുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ മഹായോഗ് പരിശീലനത്തോളം ശക്തമായ മറ്റൊരു മാർഗം വേറെയില്ല എന്ന്തന്നെ പറയാം.  

 

ആത്മീയമായി ഉന്നതി പ്രാപിക്കാൻ ശ്രമിക്കുന്ന ആത്മീയാന്വേഷകർക്കു മഹായോഗ് പരിശീലിക്കുന്നതിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവരുടെ ലക്ഷ്യങ്ങളിലേക്കെത്തിചേരാൻ സാധിക്കുന്നു. ഗുരുവിന്റെ അഖണ്ഡമായ ജ്ഞാനം സാമിപ്യം, ദർശനം, സ്പര്ശനം,ശ്രവണം എന്നീ മാര്ഗങ്ങളിലൂടെ ശിഷ്യരിലേക്കെത്തി ചേരുന്നു. മനസ്സിൽ ചിന്തകളില്ലാതെ ദീർഘനേരം ധ്യാനം പരിശീലിക്കുന്നതിലൂടെ വ്യക്തികൾക്ക് ബോധത്തിന്റെ ഉന്നത തലങ്ങളിലേക്ക് എത്തിച്ചേരുന്നതിനും sixth sence, clairvoyance, ESP  എന്നിവ നേടി എടുക്കുന്നതിനും സാധിക്കുന്നതാണ്.    

0 comments: